Saturday, August 25, 2012

മഴ പോലെ പ്രണയം.


എം ആർ അജയൻ
മഴ പോലെ പ്രണയം.


മഴ നനഞ്ഞൊരു രാത്രിയിൽ
മരം പെയ്യുന്ന നേരം
പ്രണയം നഗ്ന്മാകുന്നതെപ്പൊഴെന്നവൾ ചോദിച്ചു
മുന്നിൽ മതിൽക്കെട്ടി നിന്നു:
തീവ്രമായി പ്രണയിക്കുമ്പോള്ളെന്നു
കുളിരിൽ കുളിച്ച് ഞാൻ സ്മിതമായി പറഞ്ഞു
മഴ പ്രണയം പൊലെയാണ്
നിയത സഞ്ചാരങളില്ലാത്ത അവധൂതനാണ് പ്രണയം
ഭുവന സുഖം തേടുന്ന
ഭൂതസഞ്ചാരമാണ് പ്രണയം
പളുങ്കുപാത്രത്തിൽ ഒളിപ്പിച്ച
കിനാക്കളിലുറുമ്പെരിക്കുക്കുന്നതു
കണ്ടമാത്രയിൽലവൾ ചോദിച്ചു:
പകലും രാത്രിയും തമ്മിൽ എന്തുബന്ധം
ഞാൻ പകലും നീ രാത്രിയുമണെങ്കില്ലും
വഴിതെറ്റി വന്ന നിഴലുകളാണ് നമ്മൾ
വിരഹാർദ്രമായ സന്ധ്യയിൽ
വ്രണിതഹ്രദയനായ പകൽ
കുങ്കുമ വർണ്ണമായി മറയുന്നതും
രാത്രിയിൽ ജന്മനക്ഷത്രങ്ങൾ ഉദിക്കുന്നതും
കണ്ടവൾ പിന്നെയും ചോദിച്ചു:
പ്രണയം മധുരതരമകുന്നതെപ്പൊൾ?
പാതിര കഴിഞ്ഞൊരു യാമത്തിൽ
പ്രണയം കാമനകളിൽ പൂത്തുലയുമ്പോൾ
നിനവുകളിൽ വിയർപ്പിന്റെ ചുടുഗന്ധം
തീപിടിക്കുന്നനേരം
ചന്ദനനിലാവിൽ വിരഹഗാത്രം
വ്യർഥത പുണരുമ്പോഴും
പ്രണയം ഒരു പുഴ പോലെ
കടലുപൊലെ
പേമാരിപൊലെ
അന്തരംഗങ്ങളിൽ വന്നു പതിക്കുന്നു
അടരാനാവാത്ത
ഹ്രദയരാഗങ്ങളായി തപിക്കുന്നു