Thursday, October 10, 2013

ആനയെ കണ്ട ജഡ്ജിയുടെ ഭാര്യ
-----------------------------
വർഷങ്ങൾക്കു മുമ്പാണ് ഇത് നടന്നത്.ഇപ്പോഴും ഓർക്കുമ്പോൾ
ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു ആന്തലാണ്.മരണം മുന്നിൽ കണ്ട
നിമിഷമായിരുന്നു.ഒപ്പം വലിയൊരു താമാശയും.
   പറമ്പിക്കുളം വനത്തിൽ അഗ്നിപർവ്വതം പൊട്ടി എന്നൊരു വാർത്ത
വിവാദം സ്യഷ്ടിച്ച അന്തരീക്ഷം.അഗ്നിപർവ്വതം പൊട്ടി ലാവ ഒഴുകിയെന്ന്
ഒരു പ്രമുഖ പത്രം.വൈദ്യുതി കമ്പി പൊട്ടി വീണ മൂലം സൊഭവിച്ചതാണെന്ന്
മറ്റൊരു പത്രം.
   യാതാർത്ഥ്യമറിയാനായി ഒരു ദിവസം എന്റെ സുഹ്രുത്തായ നെന്മാറ സ്വദേശി
ബാബുസേട്ടിനെ ഞാൻ വിളിച്ചു.ഒരു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള അനേക്ഷണമായിരുന്നു
അത്.നമ്മൾക്കു പറമ്പിക്കുളത്തു പോയി തിരക്കാമെന്ന് ബാബു സേട്ട് പറഞ്ഞു.ഞങ്ങൾ
പലതവണ പറമ്പിക്കുളത്ത് പോയിട്ടുണ്ട്.ഞാൻ ഇതു വരെ നടത്തിയ ആസ്വാദ്യകരമായ,സുഖകരമായ
മധുരോദാരകമായ,അനുഭൂതി നിറഞ്ഞ യാത്ര പറമ്പിക്കുളത്തേക്കായിരുന്നു.ഞാൻ കേരളത്തിലും പുറത്തും
വിദേശത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.പറമ്പിക്കുളം എനിക്കിപ്പോഴും
ഹരിത സ്മരണകളാണ്.
  ഞാൻ അന്ന് താമസിച്ചിരുന്നത് വൈപ്പിൻ ദ്വീപിൽ ഓച്ചന്തുരുത്തിലായിരുന്നു.രാവിലെ ഞാൻ കെ എസ് ആർ ടി
സി ബസ്സിൽ കയറി നെന്മാറയിലേക്കു പോയി.ഏതാണ്ട് പതിനൊന്നിനു നെൻമാറയിലെത്തി.ബാബുസേട്ടിനെ വീട്ടിൽ
പോയി കണ്ടു.സേട്ടിന്റെ പത്നിക്കു തമിഴും ഉറുദുവും മാത്രമെയറിയൂ.തമിഴ് എനിക്കു കേട്ടാൽ മനസ്സിലാകും.
    സേട്ടിന്റെ വീട്ടിൽ നേരത്തെ പോയിട്ടുണ്ടെങ്കിലും ഭാര്യയെ ആദ്യമായാണ് കണ്ടത്.എന്നിൽ അമിത വിശേഷണം
ചാർത്തി സേട്ട് ഭാര്യയ്ക്ക് എന്നെ പരിചയപ്പെടുത്തി.ഭാര്യ എനിക്കു ചായ തന്നു.
   അന്ന് സേട്ടിന്റെ കൈവശം ജിപ്സിയുണ്ടായിരുന്നില്ല.ഒരിക്കൽ ജിപ്സിയുമായി പറമ്പിക്കുളത്തു പോയിട്ടുണ്ട്.
തൂണക്കടവു ബംഗ്ലാവിലായിരുന്നു താമസം.ഡാമിൽ നിന്നും വലപീശിപിടിച്ച മൽസ്യവും മദ്യവും കഴിച്ച് പറയാൻ
പാടില്ലാത്ത പലതും പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.മദ്യ ലഹരിയിൽ ജിപ്സിയുമായി കൊടും കാട്ടിൽ പോയി.
അവിടെവ്ച്ച് വണ്ടിയുടെ ടയർ പഞ്ചറായി.രാത്രി ഒരു മണി നേരം.സ്പെയർ ടയറുണ്ടെങ്കിലും ഉപരണങ്ങൾ ഒന്നുമില്ല.
മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം ഞാനും സേട്ടുവും.
    കണ്ണിൽ കുത്തുന്ന ഇരുട്ട് എന്ന് ആലങ്കാരികമായി ഞാൻ പറഞ്ഞിട്ടുണ്ടെങ്കില്ലും അന്നാണ് ആദ്യമായി അനുഭവിച്ചത്.
സുബ്രഹ്മണ്യൻ,കൃഷ്ണൻ കുട്ടി,മാത്യൂസ് എന്നിവരായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ.മാത്യൂസ് ജീവിച്ചിരിപ്പില്ല.
 എല്ലാവരും ബീഡി വലിക്കുമായിരുന്നു .അവസാനത്തെ തീപ്പെട്ടി കൊള്ളി തീർന്നതോടെ ബിഡി വലി മാത്രമല്ല തുള്ളി വെളിച്ചവും ഇല്ലാതെയായി.ഞാൻ ഒഴികെ എല്ലാവരും അമിത ലഹരിയിലായിരുന്നതിനാൽ അവർക്കൊന്നും പേടി തോനിയില്ല.
മാത്യൂസ് സാറിന്റെ കൂർക്കം വലി ഒരിക്കലും മറക്കാനാവില്ല.സിംഹത്തിന്റെ മുരൾച്ച പോലെയായിരുന്നു അത്.എനിക്ക്
ഉറങ്ങാൻ കഴിഞ്ഞില്ല.വന്യ മൃഗങ്ങൾ വന്നാൽ എന്തു ചെയ്യുമെന്നായിരുന്നു എന്റെ ആശങ്കകൾ.ഒടുവിൽ നേരം പര പര
വെളുത്തപ്പോഴാണ് ഞങ്ങൾ നിൽക്കുന്ന സ്ഥലം കണ്ട് ഞെട്ടിയത്.ഇല്ലി മുള്ളുകളും മുളകളും നിറഞ്ഞയിടമായിരുന്നു .ആനകളുടെ വിഹാരകേന്ദ്രമാണത്.    
   സുബ്രഹ്മണ്യനും,കൃഷ്ണൻ കുട്ടിയും രാവിലെ തന്നെ പറമ്പിക്കുളത്തേക്ക് പോയി.ആറു മണിക്കു കാൽ നടയായി പുറ
പ്പെട്ട അവർ പറമ്പിക്കുളത്ത് എത്തിയപ്പോൾ പകൽ പതിനൊന്ന് മണിനേരം.അവിടെ നിന്നും ഫോറസ്റ്റ് ജീപ്പിൽ റിപ്പയറെ
കൊണ്ടുവന്ന് ജിപ്സിയുടെ ടയർ മാറ്റിയശേഷമാണ് ഞങ്ങൾ കൊടും വനത്തിൽ നിന്നും രക്ഷപ്പെട്ടത്.
    ഈ പഴയ സംഭങ്ങൾ പറഞ്ഞ് രസിച്ചാണ് നെൻമാറയിൽ നിന്നും അംബാസിഡർ കാറിൽ പറിമ്പിക്കുളത്തേക്കുള്ള
യാത്ര പുറപ്പെട്ടത്.ഡൈവർ ഗോപിയായിരുന്നു.ബാബു സേട്ടിന്റെ ശിഷ്യൻമാരായ സുദേവൻ , ഗംഗാധരൻ എന്നിവരുണ്ടായിരുന്നു.സുദേവൻ ഒരു പ്രാദേശിക പത്രപ്രവർത്തകനായിരുന്നു.
നാലുകുപ്പി മദ്യം വ്ണ്ടിയിൽ കരുതിയിരുന്നു.
      പറമ്പിക്കുളത്ത് മദ്യ നിരോധനമാണ്.ചെക്ക് പോസ്റ്റിൽ മദ്യം പിടിച്ചാൽ തിരിച്ചുതരില്ല.ഞങ്ങളെ ഇതുവരെ
പിടിച്ചിട്ടിലെന്ന അഹങ്കാരത്തിലാണ് വീണ്ടും മദ്യം കൊണ്ടുപോകാൻ പ്രചോദനം.എന്നാൽ ഇത്തവണ് തമിഴ്നാട് ചെക്ക്
പോസ്റ്റിൽ വെച്ച് ഞങ്ങളുടെ വാഹനത്തിലെ മദ്യം പിടിച്ചു.
     നാലു കുപ്പി കണ്ടെത്തിയപ്പോൾ തമിഴന്റെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു.ഇന്നത്തെ രാത്രി കുശാൽ
എന്ന വികാരം വായിക്കാമായിരുന്നു.മദ്യമില്ലാതെ പറമ്പിക്കുളത്തേക്കുള്ള യാത്രയെക്കുറിച്ച ചിന്തിക്കാൻ പോലും കഴിയു
ന്നതല്ല.ഞാനും സേട്ടുവും മുഖത്തോട് മുഖം നോക്കി.സുദേവാ ഒരു വ്ഴി പറയെന്ന് സേട്ട് ചോദിച്ചു.
      സേട്ടുവിൽ നിന്നും അഞ്ഞൂറു രുപ വാങ്ങി തമിഴ്ന്റെ അടുക്കലേക്കൽ സുദേവൻ പോയി.സേട്ടു പ്രാർത്ഥനാനിരതനായി.കുറച്ച് കഴിഞ്ഞപ്പോൾ സുദേവൻ രണ്ടു കുപ്പിയുമായി വന്നു.ഞങ്ങൾ പറമ്പിക്കുളത്തെ ഞങ്ങളുടെ മലയാളികളായ
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ചു.അവർ ഉടനെ ഇടപ്പെട്ടു.അതൊരു അതിർത്തി തർക്കമായി മാറി.ഒടുക്കം ഒരു കുപ്പി കൂടി തിരിച്ചു കിട്ടി.തങ്ങളുടെ ഒരു ഓഫീസർ ഉടനെ അവിടെ എത്തുമെന്നും അദേഹത്തിനെ സൽക്കരിക്കാൻ വേണ്ടിയാണി
തെന്നും തമിഴിൽ അവർ പറഞ്ഞു.
     പറമ്പിക്കുളത്തെ ഗസ്റ്റ് ഹൗസിലെത്തി കുളിച്ച് വസ്ത്രം മാറ്റി.കിച്ചനിൽ നിന്നും മൽസ്യം വറക്കുന്ന മണം വന്നു തുട
ങി.ഒരു ആദിവാസി സ്ത്രീയായിരുന്നു പാചകം ചെയ്തത്.രാത്രി ഒൻപതുമണിയായപ്പോൾ ഞങ്ങളുടെ ഫോറസ്റ്റ് സുഹ്രുത്തുക്കൾ എത്തി.സുദേവനെ  ഫോറസ്റ്റ് സുഹ്രുത്തക്കൾക്ക് പേടിയായിരുന്നു.നൂറ് തേക്കുകൾ മോഷണം പോയിയെന്ന്
സുദേവൻ വാർത്ത കൊടുത്തതിനാൽ നെൻമാറ ഫോറസ്റ്റ് ഡിവിഷനിലെ തേക്കുകളുടെ എണ്ണംഫോറസ്റ്റ് സുഹ്രുത്തക്കൾക്ക് തിട്ടപ്പെടുത്തേണ്ടി വന്നു.
രണ്ടാഴ്ച്ച കാട്ടിൽ നടന്നാണ് ശ്രമകരമായ ഈ ജോലി പൂർത്തികരിച്ചത്.ഫോറസ്റ്റ് സുഹ്രുത്തക്കൾക്ക് പണീകൊടുക്കാൻ വേണ്ടിയാണ് സുദേവൻ തെറ്റായ വാർത്ത കൊടുത്തത്.
    പിറ്റേന്ന് ഞങ്ങൾ അഗ്നി പർവ്വതം പൊട്ടിയെന്ന വാർത്തയ്ക്കാധാരമായ സ്ഥലം തേണ്ടി വനത്തിനുള്ളിലേക്കു പോയി.വഴിയിൽ വെച്ച് മനോരമ റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖരനെയും സംഘത്തെയും കണ്ടുമുട്ടി.അകാലത്തിൽ പൊലിഞ്ഞു പോ
യ പത്ര പ്രവർത്തകനാണ്സഞ്ജയ്.അവരും അഗ്നി പർവ്വതത്തിന്റെ നിജസ്ഥിയറിയാൻ വന്നവരായിരുന്നു.ഒരു ജിയോളസ്റ്റ് അവരോ
ടൊപ്പം ഉണ്ടായിരുന്നു.ഞങ്ങൾ സംഭവ സ്ഥലം കണ്ടെത്തി.ജിയോളസ്റ്റ് പരിശോധിച്ചു.ലാവ ഒഴുകിയെന്നു പറയ്പ്പെടുന്ന സ്ഥലം കുത്തി നോക്കാൻ കമ്പി പാര വേണമെന്ന് അദേഹം പറഞ്ഞു.
  ഞാനും ഗോപിയും ഗംഗാധരനും കൂടി പാര സംഘടിപ്പിക്കാൻ വനത്തിനുള്ളിൽ നിന്നും പുറത്തേക്കു വരികയായിരുന്നു.
പെട്ടെന്നാണ് ഞങ്ങളുടെ തൊട്ടു മുന്നിൽ രണ്ടാനകൾ.ഒന്ന് ഒറ്റ കൊമ്പൻ..ചിന്നം വിളിച്ച് ഞങ്ങളുടെ നെരെ ആനകൾ വന്നു.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു പോയി.എങ്ങോട്ട് ഒടുമെന്ന് ഒരു ധാരണയുമില്ല.ഒരു മലയുടെ മുകളിലായിരു
ന്നു ഞങ്ങൾ.ഗംഗാധരൻ താഴേയ്ക്ക് ഓടി.ഗോപി മുകളിലേക്കും.മരണം മുന്നിൽ ക്ണ്ട ഞാൻ ഗംഗാധരൻ പോയ വഴിയി
ലൂടെ ഓടി.ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ തൊട്ടു പിന്നിൽ ആനയുണ്ടായിരുന്നു.മലമുകളിൽ നിന്നും ഞാൻ താഴേയ്ക്ക്
പായുമ്പോൾ ആനയിരുന്നിറങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു.ഓടി ഞാൻ റോഡിലെത്തി.പിന്നിൽ ആന തുമ്പി കൈയും
കുലുക്കി വരുന്നു.റോഡിലൂടെ ഓടിയാൽ ആനയ്ക്കു എളുപ്പത്തിൽ പിടിക്കാമെന്ന് ചെവിയിൽ ആരോ പറയുന്ന മാതിരി.
ഞാൻ വലതുവശത്തെ കിടങ്ങിലേക്കു ചാടി.ഞാൻ ഉരുണ്ടുകൊണ്ടിരിക്കുമ്പോൾ ആന എനിക്കു നേരെ വരുന്നുണ്ടായിരുന്നു.
മരണം ഉറപ്പായ നിമിഷങ്ങൾ.എനിക്കുണ്ടാകാൻ പോകുന്ന ദുരന്തം തിരിച്ചറിഞ്ഞ് ഗംഗാധരൻ അലമുറയിട്ട് കരയുന്ന ശബ്ദം
എനിക്കു കേൾക്കാമായിരുന്നു.എന്റെ ജീവിതത്തിലുണ്ടായ പ്രധാനപ്പെട്ട സംഭങ്ങൾ ഓരൊന്നായി കടന്നു പോയി.
ഞാൻ മലർന്നു കിടക്കുകയയിരുന്നു.ആന എന്റെ നെഞ്ചിൽ ചവിട്ടുമെന്ന പ്രതീക്ഷയിലാണ്.ഒടുക്കം എന്റെ കാലിനു
സമീപത്തിലൂടെ ഒരു മീറ്റർ വത്യാസത്തിൽ ആന ഓടിപ്പോയി.ഞാൻ ഒരു വിധത്തിൽ എഴുന്നേറ്റ് ഇഴഞ്ഞിഴഞ്ഞ് ഞാൻ
റോഡിലെത്തി.ഗംഗാധരൻ എന്നെ താങ്ങി കൊണ്ടു പോയി.
    റോഡിലൂടെ നടക്കുമ്പോൾ മനോരമയുടെ വണ്ടി വരുന്നുണ്ടായിരുന്നു.കൈകാണിച്ച് വ്ണ്ടി നിർത്തി.സോമേട്ടനായിരുന്നു
ഡ്രൈവർ.ഉണ്ടായ സംഭവങ്ങൾ പറഞ്ഞു.അവശനായിരുന്ന എനിക്ക് വെള്ളം തന്നു.ഞങ്ങൾ വനത്തിനുള്ളിലേക്കു കയറിയ സ്ഥലത്ത് വണ്ടി നിർത്തി.ആനയുണ്ട് ആരും അതു വഴി പോകരുതെന്ന് ആദിവാസികൾ മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു
.അപ്പോഴാണ് രണ്ടു കാറുകളിലായി എഴോളം പേർ എത്തിയത്.സ്ത്രീകളും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു.അവർ കാട്ടിലേക്കു പോകാൻ തുനിഞ്ഞപ്പോൾ അങ്ങോട്ട് പോകരുത് ആനയുണ്ടെന്ന കാര്യം ആദിവാസികൾ ഓർമ്മിപ്പിച്ചു.അപ്പൊൾ അക്കൂട്ടത്തിലൊരാൾ അവരൊടൊപ്പമുള്ള സ്ത്രീയെ ചൂണ്ടിക്കാണിച്ച് തമിഴിൽ പറഞ്ഞതിങ്ങനെ:
         ഇത് കോയമ്പത്തൂർ ജഡ്ജിയുടെ ഭാര്യ..
  അതു കേട്ട് എല്ലാവരും അന്തം വിട്ടു.ജഡ്ജിയുടെ ഭാര്യയും സംഘവും വനത്തിലേക്കു പോയി.കുറച്ച് കഴിഞ്ഞപ്പോൾ
അലർച്ചയോടെ അവർ ഉരുണ്ട് ഉരുണ്ട് താഴേക്കു വീണു.കൈകാലുകള്ളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു.കോയമ്പത്തൂർ ജഡ്ജിയുടെ ഭാര്യയുടെ നിലവിളികേട്ട് ഞാൻ മാത്രമല്ല എല്ലാവരും പൊട്ടിച്ചിരിച്ചു.ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന
ഗോപി ആനയെ കബളിപ്പിച്ച് രക്ഷപ്പെട്ടു.ഗോപി ധരിച്ചിരുന്ന ഉണ്ടുമുണ്ട് ആനയുടേ നേരെ എറിഞ്ഞപ്പോൾ മുണ്ടുമായി
ആന കളി തുടങ്ങി.ആ തക്കത്തിൽ ഗോപി രക്ഷപ്പെട്ടു.അടി വസ്ത്രമില്ലാതിരുന്ന ഗോപിയെ നാട്ടിലെത്തിക്കാൻ ഒരു
സംഘമാള്ളുകൾക്ക് വനത്തിനുള്ളിലേക്ക് പോകേണ്ടി വന്നു.

No comments:

Post a Comment