Saturday, October 5, 2013

പിരിയുന്നന്നേരം

പിരിയുന്നന്നേരം
എം ആർ അജയൻ


പ്രാണൻ പിഴുതെടുത്തവൾ
പിന്നെയും പറഞ്ഞു
പ്രണയം.
ഉപചാരം ചൊല്ലി
പിരിഞ്ഞു ദേവതകൾ
പിരിയാതെ നിന്നു നമ്മൾ
നടവഴിയിൽ ഇളംവെയിലിൽ
നിഴലുപൊലും
നഷ്ടപ്പെടുമെന്ന
വിചാരസാഗരങ്ങളിൽ
ശ്യാമദു:ഖങ്ങളായി
പിന്നെയും പിരിയാതെ നിന്നു.
ഇരുളിൽ പ്രകാശം
ചുരത്തിയ ഓർമ്മകളിലെ
മഹാമൗനമെന്തായിരുന്നു?
തണുത്ത കാറ്റ് മഴയുടെ
കാതിൽ ചൊല്ലിയ
രാഗങളെന്തായിരുന്നു?
നമ്മൾ കണ്ടുമുട്ടാതിരുന്നെങ്കിൽ
പ്രണയിക്കാതിരുന്നെങ്കിൽ
തരിശുഭൂമിയിലെ സ്വപ്നങ്ങളുടെ
കുളിർനോട്ടം
വ്രണിതഹ്രദയത്തിൽ നീറുന്നു
വഴിയവസാനിക്കുകയണെന്നറിയുമ്പോൾ
നിന്റെ നിശബ്ദവേദന ഞാനറിയുന്നു
കണീർ വീണ വഴികൾ
ചതപ്പു നിലങ്ങൾ
വ്യാജയാഥാർഥ്യങ്ങളുടെ തൂക്കുമരങ്ങൾ
കൈകൾകോർത്ത് നടക്കാം
പിരിയുന്ന നേരം വരെ
പിരിയതെ നിൽക്കാം
ഇമകളിൽ പരസ്പരം നഷ്ടപ്പെടാം
നഷ്ടങ്ങളറിയാതെ

No comments:

Post a Comment